പരവൂർ: ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പരവൂർ നഗരസഭാ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ മന്ത്രി പങ്കെടുത്ത യോഗസ്ഥലത്തേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ കൂനയിൽ എൽ.പി സ്കൂളിന് സമീപം പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷുഹൈബ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ്, മുസ്ലിം ലീഗ് നേതാവ് ജെ. ഷെരീഫ്, കൗൺസിലർമാരായ പരവൂർ സജീബ്, വി. പ്രകാശ് ഗീത, സതീഷ് വാവറ, ദീപാസോമൻ, പ്രിജി ആർ. ഷാജി, ഷംജിദ, സഹീറത്ത്, യു.ഡി.എഫ് നേതാക്കളായ സുരേഷ് ഉണ്ണിത്താൻ, സഫറുള്ള, ബി.സുരേഷ്, മഹേഷ് എന്നിവർ നേതൃത്വം നൽകി.