കൊല്ലം: സംസ്ഥാന നാടക പുരസ്ക്കാരം നേടിയ ഫ്രാൻസിസ് ടി മാവേലിക്കരയ്ക്കും കെ. മണികണ്ഠൻ നായർക്കും കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ്
ചലച്ചിത്ര സംവിധായകനും കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ടി. മാവേലിക്കര, കെ. മണികണ്ഠൻ നായർ, ജയചന്ദ്രൻ ഇല്ലങ്കത്ത്, ആശ്രാമം ഭാസി, അഡ്വ. ഫെലിക്സ് മോറീസ്, പ്രദീപ് ആശ്രാമം എന്നിവർ സംസാരിച്ചു.