ചാത്തന്നൂർ: കാരംകോട് ശ്രീനികേതൻ കാമ്പസിലെ ഇഗ്നോ സ്റ്റഡി സെന്ററിൽ 2018 ജൂലായ് സെഷനിൽ പ്രവേശനം ലഭിച്ചവരുടെ ഇൻഡക്ഷൻ പ്രോഗ്രാം ഇഗ്നോ റീജിയണൽ ഡയറക്ടർ ഡോ.ബി. സുകുമാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടിയെ ഡോ.ബി. സുകുമാർ ശ്രീനികേതൻ സ്ഥാപകങ്ങളുടെ പേരിലുള്ള പുരസ്‌കാരം നൽകി അനുമോദിച്ചു. സൂസൻ കോടി മുഖ്യ പ്രഭാഷണം നടത്തി. ഗവ.പ്ലീഡർ ജി. വിജയകുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നിമ്മി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ, അഡ്വ.ആർ. ഹരിലാൽ, ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ ഡോ.വി. ശാന്തകുമാരി, ഡോ.എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.