കൊല്ലം: ഹെൽത്ത് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഒരേ വിജ്ഞാപനത്തിലൂടെ വന്നവരായിട്ടും ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകാരെയും സാനിട്ടറി ഇൻസ്പെക്ടർ കോഴ്സുകാരെയും സ്ഥാനക്കയറ്റത്തിൽ വേർതിരിച്ച് കാണുകയും സാനിട്ടറി കോഴ്സുകാരെ ഒഴിവാക്കി സ്ഥാനക്കയറ്റം നൽകുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി എ.പി. സുനിൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് അദ്ധ്യക്ഷത വഹിച്ചു. പരിമണം വിജയൻ, ടി.ജി.എസ്. തരകൻ, സി. അനിൽബാബു, അർത്തിയിൽ സമീർ, ജെ. സരോജാക്ഷൻ, പുത്തൻ മഠത്തിൽ സുരേഷ്, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല തുടങ്ങിയവർ പ്രസംഗിച്ചു.