പരവൂർ: പൂതക്കുളംഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ സ്ഥാപിച്ച പുസ്തകത്തൊട്ടിലിൽ പൂതക്കുളം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ 15000 രൂപയുടെ പുസ്തകങ്ങൾ നിക്ഷേപിച്ചു. സെക്രട്ടറി കെ. അനിത, ഭരണസമിതി അംഗങ്ങളായ മോഹനൻപിള്ള, ശാലിനി, പി. മോഹനൻ, ഷീല, സെക്രട്ടറി വി.ജി.ഷീജ എന്നിവരും സന്നിഹിതരായിരുന്നു.
നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിലാണ് തൊട്ടിൽ സ്ഥാപിച്ചത്. 5000 ബുക്കുകൾ സമാഹരിക്കുന്നതിനാണ് നിശ്ചയിച്ചത്. 1500 ൽ അധികം പുസ്തകങ്ങൾ ഇതുവരെ ലഭിച്ചു. റഫറൻസ് പുസ്തകങ്ങൾ, എൻസൈക്ലോപീഡിയ, യാത്രവിവരണങ്ങൾ, നോവലുകൾ, എന്നീ ഒട്ടേറെവിലപ്പെട്ട പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ പറഞ്ഞു.