photo
കല്ലുവാതുക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി കല്ലുവാതുക്കൽ എൽ.പി.എസിൽ പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കല്ലുവാതുക്കൽ എൽ.പി.എസിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് ജോയിക്കുട്ടി, വാർ‌ഡംഗങ്ങളായ ആർ.എം. ഷിബു, ശാന്തിനി, സജീവ്, സിന്ധു, പ്രഥമാദ്ധ്യാപകൻ വിജയൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ്, അനിതകുമാരി എന്നിവർ പങ്കെടുത്തു. കല്ലുവാതുക്കൽ, അടുതല, പാരിപ്പള്ളി, മീനമ്പലം എൽ.പി.എസുകളിലും വേളമാനൂർ യു.പി.എസിലുമാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിലെ 1107 വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസമാണ് ഭക്ഷണം നല്കുന്നത്.