paravur
സമന്വയ സാംസ്‌കാരിക വേദിയുടെ മൂന്നാമത് നാടക ഉത്സവ സമാപന സമ്മേളനത്തിൽസമന്വയയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ജി.എസ്.ജയലാൽ എം.എൽ.എ പ്രസിഡന്റ് എം.സന്തോഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. സെക്രട്ടറി വി. ഗിരീഷ് കുമാർ,പ്രൊഫ. വി.എസ്. ലീ, ആർ .ബൈജു എന്നിവർ സമീപം

പരവൂർ: പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ നടന്ന സമന്വയ സാംസ്‌കാരിക വേദിയുടെ മൂന്നാമത് നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സമന്വയ പ്രസിഡന്റ് എം. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ സമന്വയ അംഗങ്ങളുടെ മക്കൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.എസ്. ലീ ഉപഹാരങ്ങൾ നൽകി. സെക്രട്ടറി വി. ഗിരീഷ് കുമാർ, ബി. ചന്ദ്രചൂഡൻ പിള്ള, വി. സുനിൽരാജ്, എ. സുധീന്ദ്രൻ പിള്ള, കൺവീനർ ആർ. ബൈജു എന്നിവർ സംസാരിച്ചു. സമന്വയയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ജി.എസ്.ജയലാൽ എം.എൽ.എയ്ക്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ കൈമാറി.