പത്തനാപുരം :കൂടംകുളം വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനെത്തിയ പവർഗ്രിഡ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നാട്ടുകാർ തടഞ്ഞു. പത്തനാപുരം താലൂക്കിലെ ജനവാസമേഖലയിലൂടെയാണ് ലൈൻ പോകുന്നത്. നാടന്നൂർ ആശ മൻസിലിൽ അജി റാവുത്തറുടെ വീടിന് മുകളിലൂടെയും ലൈൻ പോകുന്നുണ്ട്.
ബുധനാഴ്ച രാവിലെ പ്രവർത്തനങ്ങൾക്കായി എത്തിയവരെ ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ തടയുകയായിരുന്നു. പൊതുജനങ്ങൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. ജനവാസമേഖല ഒഴിവാക്കി പുതിയ അലൈൻമെന്റ് സർവേ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിവരമറിഞ്ഞ് പത്തനാപുരം,പുനലൂർ,കുന്നിക്കോട് എന്നിവിടങ്ങളിൽ നിന്ന് പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിന് തയ്യാറായില്ല.പിന്നാലെ
ഡെപ്യൂട്ടി കളക്ടർ ഉഷാകുമാരി,സ്‌പെഷ്യൽ തഹസിൽദാർമാരായ കുമാരി,ഹാഷിമുദ്ദീൻ,ഗോപാലകൃഷ്ണപിള്ള എന്നിവരെത്തി
നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാർ പിന്മാറുകയായിരുന്നു