കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്ത് വികസനസെമിനാർ ജില്ലാ പഞ്ചായത്തംഗം എസ്.ഫത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, മുൻ പ്രസിഡന്റ് ഡി. ബാലചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലസ്സി ജോർജ്ജ്, ഉമേഷ്, ബിന്ദു, ഗ്രാമപഞ്ചായത്തംഗം എം.നാസർ, ഗിരി പ്രേം, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ വിപിൻ, പുഷ്പരാജൻ, അമ്പിളീദേവി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എസ്. സിന്ധു സ്വാഗതവും അസി. സെക്രട്ടറി ബാലനാരായണൻ നന്ദിയും പറഞ്ഞു.