ചാത്തന്നൂർ: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി.) ആഭിമുഖ്യത്തിൽ ചാത്തന്നൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന ധർണ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി ബോർഡിൽ തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നിയമനങ്ങളും പ്രമോഷനുകളും പൂർണ്ണമായി നടപ്പാക്കുക, വിതരണ മേഖലയിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, പെൻഷൻ പ്രായം ഉയർത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് നൗഫാൽ അദ്ധ്യക്ഷത വഹിച്ചു. പി. മുരളിധരൻ, ജില്ലാ പ്രസിഡന്റ് ലാൽ പ്രകാശ്, ജില്ലാ സെക്രട്ടറി ജെ. പ്രദീപ്കുമാർ, കെ.പി. മധു, അശ്വതി, സി. ബിനു എന്നിവർ സംസാരിച്ചു.