പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ സംരക്ഷിച്ചുവന്ന അജ്ഞാത വൃദ്ധ നിര്യാതയായി. ഏകദേശം 70 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ഇവർ രാധ എന്നാണ് പേര് പറഞ്ഞിരുന്നത്. മനോനിലതെറ്റി പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞുനടന്ന ഇവരെ കൂടൽ പൊലീസിന്റെ നേതൃത്വത്തിൽ നാലുവർഷം മുൻപാണ് ഗാന്ധിഭവനിലെത്തിച്ചത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605052000, 9605047000.