ob-rajan-1
കെ. രാജൻ

കൊല്ലം: ജനയുഗം കൊല്ലം യൂണിറ്റ് സർക്കലേഷൻ മാനേജർ കെ. രാജൻ (69) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെൻട്രൽ ബാങ്കിലെ മാനേജരായി റിട്ടയർ ചെയ്ത ശേഷമാണ് ജനയുഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. എ.ഐ.ബി.ഇ.എയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു. എ.കെ.ബി.ഒ.എ ജില്ലാസെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചു. ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡംഗമായിരുന്നു. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സെൻട്രൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും സെൻട്രൽ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റെയും നേതാവായിരുന്നു.
ഭാര്യ: സുശീലാദേവി( റിട്ട. മാനേജർ എസ്.ബി.ടി). മക്കൾ: കവിത (എസ്.ബി.ഐ, കിളികൊല്ലൂർ ), സീമ (ലൈബ്രേറിയൻ, ശ്രീചിത്രാ സെന്റർ). മരുമക്കൾ: ദിലീപ് (മാനേജർ, എസ്.ബി.ഐ ഇടക്കര ശാഖ), അനൂപ് (സിസ്റ്റം മാനേജർ, ജനയുഗം). ഭൗതികശരീരം ഇന്ന് പകൽ 12ന് കടപ്പാക്കട ജനയുഗം ഓഫീസിലും 1ന് വസതിയായ അഞ്ചുകല്ലുംമൂട്ടിലുള്ള നളന്ദനഗർ 72 ശ്രീവള്ളിയിലും പൊതുദർശനത്തിന് വച്ചശേഷം 3.30ന് മുളങ്കാടകം ശ്മശാനത്തിൽ സംസ്‌കരിക്കും.