photo
ശിശുദിനത്തോടനുബന്ധിച്ച് പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ചാത്തന്നൂരിലെ ആനന്ദതീരം ഭിന്നശേഷി പുനരധിവാസ കേന്ദ്രം സന്ദർശിച്ചപ്പോൾ

പാരിപ്പള്ളി: ശിശുദിനത്തോടനുബന്ധിച്ച് പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ചാത്തന്നൂരിലെ ആനന്ദതീരം ഭിന്നശേഷി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. ഭിന്നശേഷി, ഒാട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, ലേണിംഗ് ഡിസെബിലിറ്റി തുടങ്ങിയ വൈകല്യങ്ങൾ ബാധിച്ച അമ്പതോളം പേരെയാണ് കേഡറ്റുകൾ സന്ദർശിച്ചത് .മൂന്ന് മണിക്കൂറോളം ഭിന്നശേഷിക്കാരുമായി ചെലവഴിച്ച ശേഷം പലവ്യഞ്ജനങ്ങളും മധുരപലഹാരങ്ങളും കൈമാറിയശേഷമാണ് ഇവർ മടങ്ങിയത്. ആനന്ദതീരം ഡയറക്ടർ അജിതകുമാരി, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, സി.പി.ഒമാരായ സുഭാഷ്ബാബു, ബിന്ദു, ഡ്രിൽ ഇൻസ്ട്രക്ടർ രാജേഷ് എന്നിവർ പങ്കെടുത്തു.