paravoor-valam-deppo
നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോയുടെ ഉദ്ഘാടനം ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രേമചന്ദ്രനാശാൻ നിർവഹിക്കുന്നു. ബാങ്ക് പ്രസിഡന്റ് എസ്. അനിൽകുമാർ, സെക്രട്ടറി ഇൻ ചാർജ് എസ്. പ്രമോദ് തുടങ്ങിയവർ സമീപം

പരവൂർ: നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രനാശാൻ നിർവഹിച്ചു സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയലാൽ ഉണ്ണിത്താൻ, ഡയറക്ടർ ബോഡ് അംഗങ്ങളായ സി. സാജൻ, സുനിൽകുമാർ, ശ്രീധരൻ, ജനാർദ്ദനൻ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എസ്. പ്രമോദ് എന്നിവർ സംസാരിച്ചു. കുടുംബശ്രീക്കുള്ള സൗജന്യ വിത്ത് വിതരണം ബാങ്ക് പ്രസിഡന്റ് എസ്. അനിൽകുമാർ നിർവഹിച്ചു. വളം ഡിപ്പോയിൽ നിന്ന് കാർഷിക വിളകൾക്ക് ആവശ്യമായ രാസ - ജൈവവളങ്ങൾ മിതമായ വിലയ്ക്ക് ലഭിക്കും.