sabarimala-police
ശബരിമല സന്നിധാനത്ത് സുരക്ഷയ്ക്കായെത്തിയ റാപിഡ് ആക്ഷൻ ഫോഴ്‌സ് സേന

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദർ​ശ​നം ഇ​ത്ത​വ​ണ ക​രി​മ​ല ക​യ​റ്റ​ത്തെക്കാൾ കഠി​ന​മാ​കും ഭ​ക്തർ​ക്ക്. പൊ​ലീ​സിന്റെ കർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് മ​ല​ച​വി​ട്ടാൻ വീ​ട്ടിൽ നി​ന്ന് പു​റ​പ്പെ​ടും മു​തൽ അ​യ്യ​പ്പ​ദർ​ശ​നം ന​ട​ത്തി മ​ല​യി​റ​ങ്ങു​ന്ന​തു​വ​രെ ഭ​ക്തർ​ക്ക് നേരിടേണ്ടത്.

നിയന്ത്രണം കാരണം ഭ​ക്തർക്ക് രാ​വി​ലെത​ന്നെ എ​ത്തി​യാ​ലേ നെ​യ്യ​ഭി​ഷേ​കം ന​ട​ത്താൻ ക​ഴി​യൂ. ഉ​ച്ച​പൂ​ജ​യ്​ക്ക് മു​മ്പ് ദർ​ശ​നം സാ​ദ്ധ്യ​മാ​യി​ല്ലെ​ങ്കിൽ കഴിഞ്ഞെന്ന് വരില്ല. തു​ടർ​ന്ന് മാ​ളി​ക​പ്പു​റ​ത്തേ​ക്ക് ക​ട​ത്തി​വി​ടും. ഇ​വി​ടത്തെ ദർ​ശ​ന​ശേ​ഷം ബെ​യ്‌​ലി പാ​ലം വ​ഴി ച​ന്ദ്രാ​ന​ന്ദൻ റോ​ഡി​ലെ​ത്തി​ച്ച് മ​ട​ക്കി​ അയയ്​ക്കാ​നാ​ണ് പൊലീസ് പദ്ധതി. സ​ന്നി​ധാ​ന​ത്ത് വി​രിവ​യ്​ക്കാ​നോ രാ​ത്രി 11ന് ശേ​ഷം ത​ങ്ങാ​നോ ക​ട​കൾ തു​റ​ന്ന് പ്ര​വർ​ത്തി​പ്പി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് നിർ​ദ്ദേ​ശം. ഉ​ച്ച​പൂ​ജ​യ്​ക്ക് ശേ​ഷം സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന ഭ​ക്തർ​ക്ക് നെ​യ്യ​ഭി​ഷേ​കം ന​ട​ത്ത​ണ​മെ​ങ്കിൽ മ​ല​യി​റ​ങ്ങി പി​റ്റേ​ന്ന് പു​ലർ​ച്ചെ വീ​ണ്ടും മ​ല​ച​വി​ട്ടേ​ണ്ടിവരും. സ​ന്നി​ധാ​ന​ത്ത് ആ​കെ 13 ഹോ​ട്ട​ലു​ക​ളും ര​ണ്ട് ലൈ​റ്റ് ഫു​ഡ് ക​ട​ക​ളു​മാ​ണ് ഉ​ള്ള​ത്. ഇ​തിൽ ആ​റ് ഹോ​ട്ട​ലു​കൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെവ​രെ ലേ​ല​ത്തിൽ പോ​യ​ത്. രാ​ത്രി​യിൽ ഹോ​ട്ട​ലു​കൾ കൂ​ടി അ​ട​യ്​ക്കു​ന്ന​തോ​ടെ ഭ​ക്തർ ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ല​യും.


വാ​ഹ​ന പാ​സ്
ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങൾ​ക്ക് പൊ​ലീ​സ് നൽ​കു​ന്ന പാ​സ് നിർ​ബ​ന്ധം. വാ​ഹ​ന​ങ്ങൾ പു​റ​പ്പെ​ടു​ന്ന സ്ഥ​ല​ത്തെ സ്റ്റേ​ഷ​നിൽ നി​ന്നാ​ണ് പാ​സ് വാ​ങ്ങേ​ണ്ട​ത്. വാ​ഹ​ന​ത്തി​ന്റെ ഇ​നം, ഭ​ക്ത​രു​ടെ എ​ണ്ണം, യാ​ത്രാ തീ​യ​തി, ഡ്രൈ​വ​റു​ടെ പേ​ര്, മൊ​ബൈൽ ന​മ്പർ എ​ന്നി​വ സ്റ്റേ​ഷ​നിൽ നൽ​ക​ണം. പാ​സു​ള്ള വാ​ഹ​ന​ങ്ങൾ​ക്കേ നി​ല​യ്​ക്ക​ലിൽ പാർ​ക്കിം​ഗ് അ​നു​വ​ദി​ക്കൂ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്ന് എ​ത്തു​ന്ന വാ​ഹ​ങ്ങൾ​ക്ക് കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ്റ്റേ​ഷ​നിൽ നി​ന്നോ നി​ല​യ്​ക്കൽ സ്റ്റേ​ഷ​നിൽ നി​ന്നോ പാ​സു​കൾ വാ​ങ്ങാം. പ​രി​ശോ​ധ​ന​യ്​ക്ക് ശേ​ഷ​മേ നി​ല​യ്​ക്ക​ലി​ലെ ബേ​സ് ക്യാ​മ്പി​ലേ​ക്ക് ക​ട​ത്തി​വി​ടൂ. പാർ​ക്കിം​ഗ് മേ​ഖ​ല കേ​ര​ള, കർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.


നി​ല​യ്​ക്കൽ- ​പ​മ്പ സർവീസ്
നി​ല​യ്​ക്ക​ലിൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് കെ.എ​സ്.ആർ.ടി.സി മാ​ത്ര​മാ​ണ് സർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഡി​ജി​റ്റൽ ക്രൗ​ഡ് മാ​നേ​ജ്‌​മെന്റ് സി​സ്റ്റം വ​ഴി ദർ​ശ​ന​സ​മ​യം ബു​ക്ക് ചെ​യ്യു​ന്ന​വർ​ക്ക് കെ.എ​സ്.ആർ.ടി.സി ടി​ക്ക​റ്റു​കൾ ആവശ്യമെങ്കിൽ ഓൺ​ലൈ​നാ​യി കിട്ടും. അ​ല്ലാ​ത്ത​വർ നി​ല​യ്​ക്ക​ലി​ലെ കെ.എ​സ്.ആർ.ടി.സി ഓ​ഫീ​സിൽ നി​ന്ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണം. മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളിൽ നി​ന്ന് കെ.എ​സ്.ആർ.ടി.സി​യിൽ നേ​രി​ട്ട് എ​ത്തു​ന്ന​വർ നി​ല​യ്​ക്ക​ലിൽ നി​ന്ന് ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളിൽ നി​ല​യ്​ക്ക​ലിൽ എ​ത്തു​ന്ന​വർ പ​മ്പ​യി​ലേ​ക്ക് പോ​കാൻ പൊ​ലീ​സി​ന്റെ സു​ര​ക്ഷാ നിർ​ദേ​ശ​ങ്ങൾ പാ​ലി​ക്ക​ണം.

sabarimala
സന്നിധാനത്ത് രാവിലെ അനുഭവപ്പെട്ട അയ്യപ്പന്മാരുടെ തിരക്ക്

സ്​കാ​ന​റും ക​ട​ന്ന് ഇ​രു​മു​ടി​ക്കെ​ട്ട്

പ​മ്പ​യി​ലെ​ത്തു​ന്ന ഭ​ക്ത​രെ തി​ര​ക്കി​ന​നു​സ​രി​ച്ച് നി​യ​ന്ത്രി​ച്ചാ​ണ് മ​ല ച​വി​ട്ടാൻ അ​നു​വ​ദി​ക്കു​ക. ആ​ദ്യം മെ​റ്റൽ ഡി​റ്റ​ക്ടർ വ​ഴി ക​ട​ത്തി​വി​ടും. തു​ടർ​ന്ന് ഇ​രു​മു​ടി​ക്കെ​ട്ട് ഉൾ​പ്പെ​ടെ സ്​കാ​ന​റി​ലൂ​ടെ ക​ട​ത്തി​വി​ട്ട് പ​രി​ശോ​ധി​ക്കും. മു​ഖം തി​രി​ച്ച​റി​യാ​നു​ള്ള കാ​മ​റ​യി​ലൂ​ടെ ചി​ത്ര​ങ്ങൾ പ​കർ​ത്തും. ശ​ബ​രി​പീഠം മു​തൽ കർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ട​ത്തി​വി​ടു​ക.


ഡി​ജി​റ്റൽ ക്രൗ​ഡ് മാ​നേ​ജ്‌​മെന്റ് സി​സ്റ്റം

പൊ​ലീ​സി​ന്റെ ഡി​ജി​റ്റൽ ക്രൗ​ഡ് മാ​നേ​ജ്‌​മെന്റ് സി​സ്റ്റം വ​ഴി ദർ​ശ​ന​സ​മ​യം ബു​ക്ക് ചെ​യ്യാം. ബു​ക്ക് ചെ​യ്യു​മ്പോൾ ഡി​ജി​റ്റൽ ക്യൂ കൂ​പ്പൺ ല​ഭി​ക്കും. കൂ​പ്പ​ണി​ന്റെ പ്രിന്റ് തീർ​ത്ഥാ​ട​കർ ക​രു​ത​ണം. പ്ര​ത്യേ​ക നി​റ​ത്തി​ലു​ള്ള കൂ​പ്പൺ കൈ​മാ​റ്റം ചെ​യ്യാൻ ക​ഴി​യി​ല്ല. ച​ന്ദ്രാ​ന​ന്ദൻ റോ​ഡ് വ​ഴി സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാൻ മ​ര​ക്കൂ​ട്ട​ത്ത് ഈ കൂ​പ്പൺ ക​ണി​ക്ക​ണം. ദു​രു​പ​യോ​ഗം ഒ​ഴി​വാ​ക്കാൻ എൻ​ട്രി കാർ​ഡ് കൗ​ണ്ടർ ഫോ​യിൽ സ​ന്നി​ധാ​ന​ത്ത് ശേ​ഖ​രി​ക്കും. കാർ​ഡ് പ​രി​ശോ​ധി​ക്കാൻ പ​ത്ത് കേ​ന്ദ്ര​ങ്ങൾ ഗ​ണ​പ​തി കോ​വി​ലി​ന്റെ ഭാ​ഗ​ത്തു​ണ്ടാ​കും. സ​ന്നി​ധാ​ന​ത്തും മ​ര​ക്കൂ​ട്ട​ത്തും പ​മ്പ​യി​ലും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങൾ പ്ര​വർ​ത്തി​ക്കും. 9 എ​സ്.ഐ മാ​രും 82 പൊ​ലീ​സ് ഉ​ദ്യോ​സ്ഥ​രും ഡി​ജി​റ്റൽ ക്യൂ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

 കാ​ന​ന​പാ​ത​യി​ലൂ​ടെ ആ​രെ​യും ക​ട​ത്തി​വി​ടേ​ണ്ടെ​ന്ന് പൊ​ലീ​സ് നിർ​ദേ​ശം

 പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റിൽ കൂ​ടു​തൽ ആ​രെ​യും സ​ന്നി​ധാ​ന​ത്ത് ത​ങ്ങാൻ അ​നു​വ​ദി​ക്കി​ല്ല

 ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥർ​ക്ക് കൈ​യിൽ ധ​രി​ക്കാൻ പ്ര​ത്യേ​ക ബാൻ​ഡു​കൾ

 സ​ന്നി​ധാ​ന​ത്ത് മു​റി​കൾ ബു​ക്ക് ചെ​യ്യു​ന്ന​വ​രെ പൊ​ലീ​സ് നി​രീ​ക്ഷി​ക്കും.

 പ്ര​ത്യേ​ക ബാ​രി​ക്കേ​ഡ് സം​വി​ധാ​നം സ​ന്നി​ധാ​ന​ത്ത്.

ഏഴ് പേരെ തിരിച്ചയച്ചു

ശബരിമലയിൽ പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് കടക്കാൻ ശ്രമിച്ച ഏഴ് പേരെ പൊലീസ് തിരിച്ചയച്ചു. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പൊലീസുകാർ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. സംശയം തോന്നുന്നവരെ പരിശോധിക്കുന്നുമുണ്ട്. എന്നാൽ ഇവരെ തടയുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു.