ob-abhilash

കൊട്ടാരക്കര: ബൈക്കപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൈലം ചാത്തോകോട് വീട്ടിൽ ഭാസ്കരൻ - ദേവകി ദമ്പതികളുടെ മകൻ അഭിലാഷ് (24) മരിച്ചു. കഴിഞ്ഞ 5ന് രാത്രി കൊട്ടാരക്കര വീനസ് തിയേറ്ററിന് മുന്നിൽ നിയന്ത്രണംവിട്ട ബൈക്ക് കടയിൽ ഇടിച്ചായിരുന്നു അപകടം. ഡി.വൈ.എഫ്.ഐ മൈലം മേഖലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അപർണ. അഭിലാഷിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കോട്ടവട്ടം ഇലയത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ അനന്ദു (21) അപകടദിവസം തന്നെ മരിച്ചു.