ഓച്ചിറ: എല്ലാ മനുഷ്യരും സമന്മാരാണെന്ന വിശ്വാസം ജനങ്ങൾക്ക് പകർന്നു നൽകാൻ ക്ഷേത്രങ്ങൾക്ക് കഴിയണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങൾ വിൽപ്പനച്ചരക്ക് ആക്കുന്നതിനുള്ളതല്ല. ദുഃഖങ്ങൾ പങ്കുവയ്ക്കാനുള്ളതാകണം ആരാധനാലയങ്ങളെന്നും എം.എൽ.എ പറഞ്ഞു.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.കെ. ഗോപിനാഥൻ, മുൻ എം.പി കെ.എൻ. ബാലഗോപാൽ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ക്ഷേത്രം രക്ഷാധികാരി അഡ്വ. എം.സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.