കൊട്ടിയം: മയ്യനാട് പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മയ്യനാട് സീനിയർ സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു. മയ്യനാട്-തട്ടാമല റോഡും ആലുമ്മൂട് - മയ്യനാട് റോഡും പൂർണ്ണമായും തകർന്ന നിലയിലാണ്. കുണ്ടും കുഴിയുമായ റോഡുകളിലൂടെയുള്ള യാത്ര ദുരിത പൂർണ്ണമാണ്. പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അധികൃതർ കൂടുതൽ ജാഗ്രത കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോറത്തിന്റെ അംഗത്വ വിതരണോദ്ഘാടനം പ്രസിഡന്റ് കെ. ബേബിസൺ നിർവഹിച്ചു. സെക്രട്ടറി രംഗസൂത്ത്, ട്രഷറർ മണിദാസ് എന്നിവർ പ്രസംഗിച്ചു.