ചാത്തന്നൂർ: ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹർത്താൽ ചാത്തന്നൂരിൽ സമാധാന പരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസുകൾ ഒന്നും തന്നെ ഓപ്പറേറ്റ് ചെയ്തില്ല. കർമ്മസമിതിയുടെ പ്രകടനം തിരുമുക്കിൽ നിന്നും തുടങ്ങി ചാത്തന്നൂരിൽ സമാപിച്ചു. ആർ.എസ്.എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ചാത്തന്നൂർ മണ്ഡൽ കാര്യവാഹ് ഷാജി, ചിറക്കര മണ്ഡൽ കാര്യവാഹ് വി.കെ.സജി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണി, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രതീഷ് എന്നിവർ നേതൃത്വം നൽകി.