കൊല്ലം: ആശ്രാമം ആൽത്തറമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ.ജെ. ശ്രീകുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി ഡി. സ്യമന്തഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. രഞ്ജിത്‌ലാൽ, ആർ. സുനിൽകുമാർ, മധുസൂദനൻനായർ, ശ്രീഘനൻ, യൂണിയൻ വിനോദ്, ബാലകൃഷ്ണൻ, വേണുഗോപാലൻനായർ, ധർമ്മരാജൻ, മേൽശാന്തി പി.ജെ. സുധീർസ്വാമി, പ്രഭാത്കുമാർ, പ്രൊഫ. മോഹൻനായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.