പരവൂർ: പൂതക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവന് ചാർത്താനുള്ള തങ്ക അങ്കിയും തങ്ക തിരുവാഹനവും വഹിച്ചുകൊണ്ട് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം പൂതക്കുളം ശാസ്താക്ഷേത്രത്തിൽ സമാപിച്ചു.
ക്ഷേത്രം തന്ത്രി കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അങ്കി നിർമ്മാണ ചുമതല നിർവഹിച്ച പ്രേം ഫാഷൻ ജുവലറി ഉടമ ബി. പ്രേമാനന്ദിന്റെയാം നിരവധി ഭക്തരുടെയും സാന്നിദ്ധ്യത്തിൽ 51 പവൻ തൂക്കം വരുന്ന തങ്ക അങ്കിയും ദേവന്റെ തിരുവാഹനമായ തങ്കത്തിൽ നിർമ്മിച്ച കുതിരയും പുതുവീട്ടിൽ ബി. കൃഷ്ണകുമാർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.