kattilukal
ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ ബ്ളോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച കട്ടിലുകൾ

അഞ്ചാലുംമൂട്: ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ കൂടുതൽ കിടക്കകളെത്തി. ചിറ്റുമല ബ്ളോക്ക് പഞ്ചായത്താണ് 12 ലക്ഷം രൂപ ചെലവിൽ 80 കട്ടിൽ, മെത്ത, മേശ എന്നിവ ലഭ്യമാക്കിയത്. നിലവിൽ 86 വൃദ്ധരാണ് ഇവിടത്തെ അന്തേവാസികൾ.
ഇതിനകം അഞ്ചര കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ 90 പേരെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. പുതുതായി എത്തുന്നവർക്ക് വേണ്ടിയാണ് കിടക്കകൾ അനുവദിച്ചതെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് കുമാർ അറിയിച്ചു. ബ്ളോക്ക് ഫണ്ടിൽ നിന്ന് സീവേജ് പ്ളാന്റ് നിർമ്മിക്കാനും തുക അനുവദിച്ചിരുന്നു. 45 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികളും ആയിട്ടുണ്ട്.
'അന്തേവാസികൾ പറയുന്നു- ഇവിടം സ്വർഗ്ഗമാണ്' എന്ന തലക്കെട്ടിൽ 14ന് കേരളകൗമുദി വൃദ്ധസദനത്തെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.