മൺറോത്തുരുത്ത്: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മേേഖലാ സമ്മേളനത്തിന് മൺറോത്തുരുത്തിൽ തുടക്കമായി. ശങ്കുരുത്തിൽ (വി.എസ്.യു.പി.എസ്) സ്കൂളിൽ യൂണിയൻ പരിധിയിലെ തുരുത്ത്, പേഴുംതുരുത്ത്, കൺട്രാംകാണി, കിടപ്പുറം, പെരുങ്ങാലം, മൺറോത്തുരുത്ത് സെൻട്രൽ, മംഗളോദയം, നെൻമേനി, കിടപ്പുറം നോർത്ത്, ശിങ്കാരപ്പള്ളി, വില്ലിമംഗലം, എന്നീ ശാഖകളുടെ ഭാരവാഹികളും അംഗങ്ങളും യൂത്ത് മൂവ്മെന്റ് ഭാരവാഹികളും വനിതാസംഘം, കുമാരീ സംഘം അംഗങ്ങളും ആണ് സമ്മേളനത്തിൽ പങ്കെടുത്തത്.
യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി രാമചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം കെ. നകുലരാജൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കടവൂർ ബി. ശശിധരൻ, അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, സിബു വൈഷ്ണവ്, ലിബു ഗുരുനാരായണൻ, അനിൽകുമാർ, മേഖലാ കൺവീനർമാരായ മൺറോത്തുരുത്ത് ഭാസി, ഷൈബു, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലീനാറാണി, സെക്രട്ടറി ശ്യാമള ഭാസി, വൈസ് പ്രസിഡന്റ് ലളിത ദേവരാജൻ, ട്രഷറർ ശശികല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വനജ രവീന്ദ്രൻ, സുനില, രാധാമണി, വിജയാംബിക, മല്ലാക്ഷി, വസുമതി, ശാന്തമ്മ, ശോഭന, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി, സൈബർസേനാ ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, കുമാരീസംഘം പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്യ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കാവിള എം. അനിൽകുമാർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സെൻട്രൽ ശാഖാ പ്രസിഡന്റ് കുണ്ടറ വയലിൽ മോഹനനെ പൊന്നാട അണിയിച്ച് ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.