പുനലൂർ: മാത്ര സർവീസ് സഹകരണ ബാങ്കിന്റെ നരിക്കൽ ബ്രാഞ്ചിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി. സിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ, പി.എസ്. സുപാൽ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ബി. സരോജാദേവി, ആശ്രാമത്ത് ഗോപാലകൃഷ്ണൻനായർ, പ്രദീപ് ചന്ദ്രൻ, കെ.വൈ. തോമസ്, സി. ശ്രീലക്ഷ്മി, ആനി കെ. ബാബു, ബാങ്ക് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എസ്. പ്രവീൺ, സെക്രട്ടറി ഇൻ-ചാർജ്ജ് ജി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.