അഞ്ചൽ: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു അഞ്ചൽ ഏരിയ സെക്രട്ടറിയും ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. പുഷ്പനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. ഗോപകുമാർ, സി.പി.എം ജില്ലാകമ്മിറ്റി അംഗം കെ. ബാബു പണിക്കർ, സുകു, ഡി. വിശ്വസേനൻ, ബാബുരാജ്, രത്നാകരൻ, അനൂപ്, അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.