vanitha-sammelanam
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോൽത്സവത്തോടനുബന്ധിച്ച് ചേർന്ന വനിതാ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, ലതികാസുഭാഷ്, വിജയമ്മലാലി തുടങ്ങിയവർ സമീപം

ഓച്ചിറ: വിശ്വാസത്തിന്റെ പേരിൽ തർക്കിക്കുകയും അക്രണത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്നവർ കേരളത്തിനെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സസവത്തോടനുബന്ധിച്ച് പടനിലത്ത് ചേർന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രതിഷ്ഠയില്ലാത്തതും പൗരോഹിത്യ ആചാരങ്ങളെ അംഗീകരിക്കാത്തതും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ദു:ഖിതർക്ക് ആശ്വാസമേകുന്നതുമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രമെന്ന് അവർ തുടർന്ന് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനിരിത ബാബു, ലതിക സുഭാഷ്, വിജയമ്മ ലാലി, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ശ്രീദേവി മോഹൻ, മഞ്ചു പാച്ചൻ തുടങ്ങിയവർ സംസാരിച്ചു.