കൊല്ലം: മാനേജ്മെന്റ് ഗവേഷണ രംഗത്ത് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ളോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത് ഏർപ്പെടുത്തിയ 2018ലെ ഇൻഡോ ദുബായ് ഇന്റർനാഷണൽ അച്ചീവേഴ്സ് എക്സലൻസ് അവാർഡിന് യു.ജി.സി എമിറിറ്റസ് പ്രൊഫസറും ഐ.സി.എസ്.എസ്.ആർ എമിനന്റ് സോഷ്യൽ സയന്റിസ്റ്റുമായ ഡോ.ഡി.ചന്ദ്രബോസ് അർഹനായി. 24ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.