ob-radha
കെ.എൻ. രാധ

പരവൂർ: ജില്ലാ സഹകരണ ബാങ്ക്, അർബൻ സഹകരണ ബാങ്ക്, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റ് പരേതനായ അഡ്വ. കെ. സദാനന്ദന്റെ ഭാര്യ കുറുമണ്ടൽ ശ്രീവിലാസത്തിൽ (ഊന്നിൻമൂട്) കെ.എൻ. രാധ (94) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പബ്ലിക് റിലേഷൻസ് വകുപ്പ് ), പരേതയായ ശ്രീദേവി, ഡോ. ഗണപതി (കൊല്ലം), നമകുമാരി (മാർക്കറ്റിംഗ് മാനേജ്മെന്റ് കൺസൾട്ടന്റ്, കൊച്ചി), മരുമക്കൾ: പ്രൊഫ. എ.ജി. ജയശ്രീ (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ കോളേജ്, കൊല്ലം), പരേതനായ കെ. ബാബു, ഡോ. ജയമ്മ (ബഹറിൻ).