nabidina-rali
കൊട്ടിയം കൊട്ടുപുറം കേന്ദ്ര ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലി

ചാത്തന്നൂർ: കൊട്ടിയം കൊട്ടുംപുറം കേന്ദ്ര ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനറാലി സംഘടിപ്പിച്ചു.

കേന്ദ്ര ജമാഅത്ത് പ്രസിഡന്റ് എസ്. അൻസാർ, സെക്രട്ടറി എം. ഷറഫുദ്ദീൻ, ചീഫ് ഇമാം ഷാക്കിർ ഹുസൈൻ ദാരിമി, കൊട്ടിയം ജമാഅത്ത് പ്രസിഡന്റ് മേടയിൽ മജീദ്, ഇത്തിക്കര മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൈലക്കാട് ഷാ, തെക്കേ മൈലക്കാട് ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ സലാം,വടക്കേ മൈലക്കാട് ജമാഅത്ത് പ്രസിഡ‌ന്റ് ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. കൊട്ടുംപുറം പള്ളിയിൽ നിന്ന് ആരംഭിച്ച റാലി സിതാര ജംഗ്ഷൻ, മൈലക്കാട്, കൊട്ടിയം ജംഗ്ഷൻ വഴി പള്ളി അങ്കണത്തിൽ സമാപിച്ചു. ദഫ് മുട്ട്, കോൽക്കളി, നബിദിന വചനഘോഷണം എന്നിവയോടെ നടന്ന റാലിയിൽ മദ്രസവിദ്യാർത്ഥികളും ജമാഅത്ത് അംഗങ്ങളുമുൾപ്പെടെ പങ്കെടുത്തു. മൗലൂദ് പാരായണവും പായസ വിതരണവും അന്നദാനവും നടന്നു. കൊട്ടിയം, ഇത്തിക്കര, തെക്കേ മൈലക്കാട്, വടക്കേ മൈലക്കാട് എന്നീ മുസ്ലീം ജമാഅത്തുകളുടെ ആമുഖ്യത്തിലാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്.