കുണ്ടറ: അവകാശങ്ങളെക്കുറിച്ച് ബോധവത്കരണമുണ്ടായാൽ ജനക്കൂട്ടത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കാഞ്ഞിരക്കോട് നീരൊഴിക്കൽ കനവ് നഗർ റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്തരവാദിത്തങ്ങൾ മറന്ന് അവകാശത്തിന് വേണ്ടി മത്സരിക്കുമ്പോഴാണ് നാട്ടിൽ കലാപങ്ങൾ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലിയറ്റ് നെൽസൺ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻസി യേശുദാസൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, കയർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എൽ. സജികുമാർ, പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി. ജി, വിക്ടർജോൺ, അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ജോസ് ടെൻസൺ, ജോയിന്റ് സെക്രട്ടറി സിൽവി രാജു എന്നിവർ സംസാരിച്ചു.