prathi-sunil
സുനിൽ

അഞ്ചൽ: രണ്ട് തവണ വിവാഹം ചെയ്ത കാര്യം മറച്ചുവച്ച് മൂന്നാം വിവാഹം കഴിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വിവാഹം പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യാനെത്തിയ ഏരൂർ നെട്ടയം സുനന്ദവിലാസത്തിൽ സുനിൽ (34, അനീഷ്) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്.

കൊട്ടാരക്കര സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്. ഇതിൽ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം നേരത്തേ വേർപെടുത്തി നാവായിക്കുളം സ്വദേശിനി ബിന്ദുവിനെ രണ്ടാമത് വിവാഹം കഴിച്ചു. ഇതിൽ ഒരു കുട്ടിയുണ്ട്. മൂന്ന് വർഷത്തോളം കൂടെത്താമസിച്ച ശേഷം ബിന്ദുവിനെയും കുട്ടിയെയും ഇയാൾ ഉപേക്ഷിച്ച് പോവുകയായിരുന്നു. സ്വർണവും പണവും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ അനീഷ് അപഹരിച്ചതായും ബിന്ദു പറയുന്നു.
ഇതെല്ലാം മറച്ച് വച്ചാണ് ദിവസങ്ങൾക്ക് മുമ്പ് അനീഷ് ഇളവറാംകുഴി സ്വദേശിനിയെ മൂന്നാമത് വിവാഹം ചെയ്തത്. ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ നടത്തുമ്പോൾ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യുന്നതറിഞ്ഞ് രണ്ടാം ഭാര്യ ബിന്ദു ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. പുനലൂർ കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു.