malayalam

കരുനാഗപ്പള്ളി: ഐക്യമലയാളവേദി ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക തലങ്ങളിൽ ഉൾപ്പടെ മലയാളത്തിന് എതിര് നിൽക്കുന്നത് മലയാളികളാണെന്നും ഏത് ഭാഷയും പഠിക്കുന്നത് നല്ലതാണെന്നും എന്നാൽ അത് മാതൃഭാഷയെ മറന്ന് കൊണ്ടാകരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൽ. ഷൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, ഡോ. കെ. സുശീലാഭായി, വി. വിജയകുമാർ, എം. സുഗതൻ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മടന്തകോട് മുരളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി. വിനയൻ കണക്കും അവതരിപ്പിച്ചു.
ഡോ. സുരേഷ് പുത്തൻപറമ്പിൽ പ്രഭാഷണം നടത്തി. അനൂപ് കോട്ടാത്തല വിദ്യാർത്ഥി മലയാളവേദിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തൊടിയൂർ രാധാകൃഷ്ണൻ സ്വാഗതവും എം. പ്രകാശ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സുരേന്ദ്രൻ കടയ്ക്കോട് (പ്രസിഡന്റ്), ഷീല ജഗധരൻ, ഹുമാംബഷീർ (വൈസ് പ്രസിഡന്റുമാർ), മടന്തകോട് രാധാകൃഷണൻ (സെക്രട്ടറി), തൊടിയൂർ രാധാകൃഷ്ണൻ, ആനൂപ് കോട്ടാത്തല (ജോയിന്റ് സെക്രട്ടറിമാർ), സുരേഷ് പൈങ്ങാട് (ട്രഷറർ) എന്നിവരെയും വിദ്യാർത്ഥി മലയാളവേദി ഭാരവാഹികളായി നിഥിൻ പ്രകാശ് (പ്രസിഡന്റ്), ആര്യ, കാവേരി (വൈസ് പ്രസിഡന്റുമാർ), സച്ചിൻ (സെക്രട്ടറി), അജിൻ ജി.നാഥ്, അനന്തു വിജയ് (ജോയിന്റ് സെക്രട്ടറിമാർ), ലക്ഷ്മി (ട്രഷറർ) എന്നിവ

രെയും തിരഞ്ഞെടുത്തു.