കൊല്ലം: റോട്ടറി ജയ്പൂർ ലിംബ് യു.കെ, ക്വയിലോൺ വെസ്റ്റ് എൻഡ് റോട്ടറി ക്ളബ്, താമരക്കുളം ഗണപതിനഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൃത്രിമക്കാൽ നിർമ്മാണ ക്യാമ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
ക്ളബ് പ്രസിഡന്റ് പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. റസിഡന്റ്സ് അസോ. സെക്രട്ടറി സുനിൽ ബാബു പ്രസംഗിച്ചു. ക്യാമ്പ് ചെയർമാൻ വൈ.എസ്. പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ഗവർണർമാരായ കെ.പി. രാമചന്ദ്രൻ നായർ, ഡോ.ജി.എ. ജോർജ്, സ്കറിയ ജോസ് കാട്ടൂർ, എ.ജി. ദീപക് സോമരാജൻ, എം. അജിത്ത്കുമാർ, ഡോ.സുമിത്രൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ 25 വർഷമായി കേരളത്തിലുടനീളം 14000 പേർക്ക് കൃത്രിമക്കാലുകൾ നൽകാൻ ചുക്കാൻ പിടിച്ച മുൻ ഗവർണർ സ്കറിയ ജോസ് കാട്ടൂരിനെ മന്ത്രി ആദരിച്ചു.നവംബർ 25 വരെ നടക്കുന്ന ക്യാമ്പിൽ 100 കൃത്രിമക്കാലുകൾ നൽകും.