ob-nidhinsha

അഞ്ചാലുംമൂട്: നബിദിന റാലിയിൽ പങ്കെടുക്കാനായി കുളിക്കുന്നതിനിടയിൽ പ്ളസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാവനാട് മൂലക്കര മൂലക്കരപടിഞ്ഞാറ്റതിൽ നിയാസിന്റെ മകൻ നിഥിൻഷാ (16) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ കിണറ്റിൻകരയിൽ കുളിക്കുകയായിരുന്ന നിഥിൻഷായെ കിണറിനോട് ചേർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ അർദ്ധ ബോധാവസ്ഥയിൽ കിടന്ന നിഥിൻഷായെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ടറ കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായിരുന്നു. മാതാവ്: ഷൈല. സഹോദരി: ഫാത്തിമ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മുതിരപ്പറമ്പ് പള്ളിയിൽ കബറടക്കും.