photo
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ടൗണിൽ നടത്തിയ നബിദിനറാലി.

കരുനാഗപ്പള്ളി: താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നബിദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്ക് പുതിയകാവ് നിസ്കാര പള്ളിയുടെ മുന്നിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി വന്ദനാ ആഡിറ്റോറിയത്തിൽ സമാപിച്ചു. അംഗ ജമാ അത്തുകളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ റാലിക്ക് വർണ്ണപ്പൊലിമ പകർന്നു. തുടർന്ന് നടന്ന നബിദിന സമ്മേളനം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറ്റവും നല്ല കലാപരിപാടികൾ അവതരിപ്പിച്ച ജമാഅത്തുകൾക്കുള്ള സമ്മാനങ്ങൾ ആർ.രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. സുബൈർ അസ്ഹരി പൂക്കളത്തൂർ സന്ദേശം നൽകി. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അഡ്വ.എം.എ.ആസാദ്, എം.എ.സലാം, എം.എസ്.ഷൗക്കത്ത്, അഡ്വ,എം. ഇബ്രാഹിംകുട്ടി, അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, സി.എം.എ നാസർ, പി.എച്ച്.മുഹമ്മദ്കുഞ്ഞ്, കമറുദ്ദീൻ മുസലിയാർ, റഊഫ് കോട്ടക്കര എന്നിവർ പ്രസംഗിച്ചു. താലൂക്ക് ജമാഅത്ത് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ,കെ.,എ.ജവാദ് സ്വാഗതവും താലൂക്ക് ജമാഅത്ത് യൂണിയൻ സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളി നന്ദിയും പറഞ്ഞു.