photo

പാരിപ്പള്ളി: രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പാരിപ്പള്ളി പൊലീസ് പിടികൂടി. വെട്ടൂർ തണ്ടാംകുടി ഹൗസിൽ സവാദ്(28),ഇടവ സാലി രഹിയാനത്ത് മൻസിലിൽ സജാദ്(27) എന്നിവരാണ് അറസ്റ്റിലായത്.കല്ലുവാതുക്കലിൽ വിൽപ്പനയ്ക്കായി നിൽക്കുമ്പോൾ ഇന്നലെ വൈകിട്ടാണ് ഇവർ പിടിയിലായത്. നേരത്തെ പാരിപ്പള്ളിയിൽ കഞ്ചാവ് വില്പന നടത്തിയ സംഘത്തെ പാരിപ്പള്ളി പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തമിഴ്നാട്ടിൽ പതിവായി സന്ദർശനം നടത്തുന്നതായി മനസിലാക്കി. വർക്കലയിലെ ടൂറിസ്റ്റുകൾക്കും പാരിപ്പള്ളിയിലെ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.പ് രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളി എസ്.ഐ രാജേഷ്, ഷാഡോ എസ്.ഐ വിപിൻകുമാർ, സൈബർ സെൽ എസ്.ഐ ജോഷി, ശ്രീകുമാർ, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ ഹരിലാൽ, സീനു ,സിജോ, ബൈജു, രമേഷ്, അഖിലേഷ്, ബിജു,പ്രജീബ്, രാജേഷ്, ജയിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.