അഞ്ചാലുംമൂട്: അഞ്ചാലുംമൂട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് കരുവം പള്ളിമുക്കിൽ നിന്ന് ആരംഭിച്ച നബിദിനറാലി അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. പങ്കാളിത്തംകൊണ്ട് റാലി ശ്രദ്ധേയമായി. തുടർന്ന് നടന്ന സമ്മേളനം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. വെമ്പായം അൽഫാസിസ് മാഹീൻ മനാനി മുഖ്യ പ്രഭാഷണം നടത്തി.