vilakkudi
ദുരിതം പേറി ...വിളക്കുടിയിലെ ദുരിതാ ശ്വാസ ക്യാമ്പുകൾക്കും മറ്റുമായി. നിർമ്മിച്ച കെട്ടിടം

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഇളമ്പലിൽ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ നിർമ്മിച്ച കെട്ടിടം കാട് മൂടി ഉപയോഗശൂന്യമായനിലയിൽ. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വീടുകൾ വാസയോഗ്യമല്ലാത്ത സാഹചര്യത്തിൽ ആളുകളെ പാർപ്പിക്കുന്നതിനാണ് വിളക്കുടി വില്ലേജ് ഓഫീസിനോട് ചേർന്ന് കെട്ടിടം നിർമ്മിച്ചത്. എന്നാൽ നാളിതുവരെ പൊതുജനങ്ങൾക്ക് കെട്ടിടം കൊണ്ട് പ്രയോജനമുണ്ടായിട്ടില്ല. . കഴിഞ്ഞ പ്രളയത്തിൽ പഞ്ചായത്തിൽ നിരവധിപേരെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിക്കേണ്ടി വന്നപ്പോഴും ഈ കെട്ടിടം കൊണ്ട് ഗുണമുണ്ടായില്ല. ഇളമ്പൽ കടശേരി ചെമ്പുമലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടായപ്പോൾ സമീപവാസികളെ മാറ്റിപ്പാർപ്പിക്കാൻ ഈ കെട്ടിടത്തെപ്പറ്റി അധിക്യതർ ആലോചിച്ചിരുന്നു.. എന്നാൽ കാടുമൂടിയ കെട്ടിടത്തിൽ ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയും ശല്യം കാരണം ആരെയും പാർപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇളമ്പൽ ഗവ. യു.പി സ്കൂളിലും ബന്ധുവീടുകളിലുമായി ആളുകളെ മാറ്റുകയായിരുന്നു. വില്ലേജ് ഓഫിസിന് സമീപത്തായി രണ്ടേക്കറോളം വരുന്ന ഭൂമിയിലാണ് വർഷങ്ങൾക്ക് മുമ്പ് കെട്ടിടം നിർമ്മിച്ചത്.രണ്ടേക്കർ ഭൂമിയിൽ നിന്ന് ചില സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറിയതായും ആക്ഷേപമുണ്ട്. ഭൂമിയിൽ കുടുംബശ്രീയെ ഉപയോഗിച്ച് കരനെൽ ഉൾപ്പെടെ കൃഷി നടത്തിയെങ്കിലും പ്രയോജനം കണ്ടില്ല.