ചവറ : എട്ടാം ദീർഘകാല കരാറിന്റെ കുടിശിക തുക ഉടൻ അനുവദിക്കുക, തൊഴിലാളികളുടെ പുതുക്കിയ മെഡിക്കൽ സ്‌ക നടപ്പാക്കുക , കരിമണലിന്റെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസസമരം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചവറ തീരദേശത്ത് സുലഭമായി ലഭിക്കുന്ന കരിമണ്ണിന്റെ ശേഖരം വിനിയോഗിക്കാതെ സ്വകാര്യ കമ്പനിയായ സി.എം.ആർ.എൽ ൽ നിന്നും വി.വി മിനറൽസിൽ നിന്നും മൂന്നിരട്ടി വിലകൊടുത്ത് ബെനിഫിഷറി ഇൽമനൈറ്റ് വാങ്ങി കമ്പനിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് മാനേജ്‌മെന്റും ഗവൺമെന്റും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷിബു ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. റോബിൻ ഫെറിയ, കോയക്കുട്ടി, ഉണ്ണികൃഷ്ണൻ,കക്കോട്ട് റഹീം, അഡ്വ.സി.പി. സുധീഷ് കുമാർ, മുജീബ്, സൂരാജ്,അനൂപ്,ആർ.രതീഷ്,ബഷീർ, വേണു,വി.എൻ. രാജു,സേവ്യർ ഡിക്രൂസ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി മനോജ് പോരക്കര സ്വാഗതം പറഞ്ഞു