കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കേരള റീജിയൺ ഇന്റർ സായി ഹോക്കി ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ കൊല്ലം ജേതാക്കളായി. വർഷങ്ങളായി ചാമ്പ്യൻമാരായിരുന്ന ചെന്നൈ സായിയെയാണ് ഫൈനലിൽ കൊല്ലം അട്ടിമറിച്ചത്.
വനിതാ വിഭാഗത്തിൽ രണ്ട് ടീമുകൾ മാത്രമേ രജിസ്റ്റർ ചെയ്തുള്ളൂ. ഇവരിൽ നിന്ന് ദേശീയ ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ പിന്നീട് തിരഞ്ഞെടുക്കും. മേയർ വി.രാജേന്ദ്രബാബു സമ്മാനദാനം നിർവഹിച്ചു.