കണ്ണനല്ലൂർ: കണ്ണനല്ലൂർ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലിയും സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. കണ്ണനല്ലൂർ ഇ.എസ്.ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കണ്ണനല്ലൂരിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇമാം സലിം ഷാ മൗലവി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് അൽ ഖാസിമി കോട്ടയം, വഞ്ചിയൂർ റിയാസ് മന്നാനി, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, ലാലാ ആറാട്ടുവിള, ഇ. അബ്ദുൽ സലാം, എം. ഫസലുദ്ദീൻ, കെ. ഇബ്രാഹിം കുട്ടി, അഹമ്മദ് കബീർ മാവിള, സുബൈർ കുട്ടി, എന്നിവർ സംസാരിച്ചു. എം.സൈനുല്ലാബ്ദീൻ സ്വാഗതവും അബദുൽഖാദർ നന്ദിയും പറഞ്ഞു. സുബൈർ മുസലിയാർ ഖിറാഅത്ത് നടത്തി.