cpm
സി.പി.എം. പുനലൂർ നിയോജകമണ്ഡലം തല ജനമുന്നേറ്റ ജാഥയുടെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റനായ എസ്.ജയമോഹനന് കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ രക്ത പതാക കൈമാറി നിർവഹിക്കുന്നു.

പുനലൂർ:സി.പി.എം.പുനലൂർ നിയോജകമണ്ഡലം തല ജനമുന്നേറ്റ ജാഥ തുടങ്ങി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹനാണ് ജാഥാ ക്യാപ്റ്റൻ.കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു..പുനലൂർ ഏരിയ കമ്മിറ്റി അംഗവും ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റുമായ ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജാഥ മാനേജർ എം.എ.രാജഗോപാൽ, പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, അ‌ഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ,ടൈറ്റസ് സെബാസ്റ്റ്യൻ, ബാബുപണിക്കർ,ര‌ഞ്ജു സുരേഷ്,ടി.ചന്ദ്രാനന്ദൻ, എൻ.പി.ജോൺ, ആർ.ലൈലജ, വി.എസ്.മണി,സുനിത, സി.ചന്ദ്രൻ, രവീന്ദ്രൻ പിളള, ആർ.സുരേഷ്, ബിനുമാത്യൂ,വിജയമ്മ, സുജാത തുടങ്ങിയവർ സംസാരിച്ചു. .24ന് ചെമ്മന്തൂരിൽ നിന്നാരംഭിക്കുന്ന ജാഥ കരവാളൂരിലെ വാഴവിളയിലും,25ന് ആയൂരിൽ നിന്നാരംഭിക്കുന്ന ജാഥ തടിക്കാട്ടും സമാപിക്കും.26ന് ഏറത്ത് നിന്ന് ആരംഭിച്ച് അഞ്ചൽ വക്കംമുക്കിലും,27ന്ആലഞ്ചേരിയിൽ ആരംഭിച്ച് വിളക്കുപാറയിലും സമാപിക്കും.28ന് ഭാരതീപുരത്ത് നിന്നാരംഭിച്ച് വൈകിട്ട് കുളത്തൂപ്പുഴയിൽ ജാഥ സമാപിക്കും.