കൊല്ലം: ജനുവരി ഒന്നിന് ആരംഭിക്കുന്ന കുടുംബശ്രീ സ്കൂളിൽ ക്ലാസുകൾ നയിക്കുന്ന റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എ. ഫത്തഹുദീൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.ജി. സന്തോഷ്. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വി.ആർ. അജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വി. ബിന്ദു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലെസ്ലി ജോർജ്, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ആർ. ബാലനാരായണൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ജെൻസി ജോൺ, സി.ഡി.എസ് ചെയർപേഴ്സൻ ഒ. ഉഷാകുമാരി, ഷിമിത, വി.എസ്. ആര്യ എന്നിവർ സംസാരിച്ചു.
ജില്ലയിലെ 23200 അയൽക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങൾ ഒന്നര മാസം നീണ്ടുനിൽക്കുന്ന പഠനപ്രക്രിയയുടെ ഭാഗമാകും. 4000 റിസോഴ്സ് പേഴ്സൺമാരാണ് സ്കൂളിന്റെ ഭാഗമായി ആറു വിഷയങ്ങളിൽ ക്ലാസ് നയിക്കുന്നത്.