മയ്യനാട്: ശിശുദിനത്തോടനുബന്ധിച്ച് പോളയത്തോട് റോസ് ഡെയ്ൽ ഇംഗ്ളീഷ് മീഡിയം എൽ. പി സ്കൂൾ ഫ്ളവർഷോ, ക്രാഫ്റ്റ് വർക്ക്, നാടൻ രുചിക്കൂട്ട്, കുട്ടികളുടെ കലാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഷുക്കൂർ, ഹെഡ്മിസ്ട്രസ് നെസീമാ ഷാജീർ എന്നിവർ പങ്കെടുത്തു.