gandhiji
എൽ.ആർ.സി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രത്യുഷ്.ബി.പ്രേം ഗാന്ധിയൻ ചാച്ചാ ശിവരാജനിൽ നിന്ന് കാഷ് അവാർഡ് സ്വീകരിക്കുന്നു.

കൊല്ലം: മയ്യനാട് എൽ.ആർ.സി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.വി. കുഞ്ഞുരാമൻ ഹാളിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. എൽ.ആർ.സി വൈസ് പ്രസിഡന്റ് എൻ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ചാച്ചാ ശിവരാജൻ മുഖ്യാതിഥിയായിരുന്നു. ഡോ. പ്രസന്നരാജൻ മുഖ്യപ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ ശശിധരൻ പിള്ള, എൽ.ആർ.സി എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗങ്ങളായ രാജു കരുണാകരൻ, ബി. ഡിക്‌സൺ എന്നിവർ സംസാരിച്ചു.
സുബിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കെ.പി.എം മോഡൽ സ്‌കൂൾ വിദ്യാർത്ഥികളായ പ്രത്യുഷ് ബി. പ്രേം, സ്വീ​റ്റി ഷാജി, ലവ്‌ലിൻ ടി.ആർ.ജേക്കബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.