അഞ്ചൽ: കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകാനിറങ്ങിയ വില്ലേജ് അസിസ്റ്റന്റ് റോഡരുകിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇടുളയ്ക്കൽ മതുരപ്പ പള്ളിക്കുന്നുംപുറത്ത് മുകളുവിള വീട്ടിൽ ഫിലിപ്പ് (55) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങി അല്പദൂരം സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിളക്കുപാറ ആയിരനല്ലൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭ. മക്കൾ: സിബി ഫിലിപ്പ്, സിൽബി ഫിലിപ്പ്.