vmcs
കാരംകോട് വിമല സെൻട്രൽ സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ഒന്നാം സ്ഥാനം നേടിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗം

ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടോം മാത്യു, എക്സിബിഷൻ കോ ഓർഡിനേറ്റർമാരായ അരുൺ, സുബാഷ്, രാജി, അർച്ചനാ രാജൻ, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ എന്നിവർ സംസാരിച്ചു.