ഓച്ചിറ: മതാതീത മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് റിട്ട.ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്ത് നടന്ന സർവമതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയെ മതാധിഷ്ഠിത ക്ഷേത്രമാക്കണമെന്ന വാദം അംഗീകരിച്ചാൽ വാവരുസ്വാമി എങ്ങോട്ട് പോകുമെന്ന് അദ്ദേഹം ചോദിച്ചു.
ആർ. രാജേഷ് എം.എൽഎ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അയ്യപ്പദാസ്, സി.പി. സലിം, സേവ്യർ കുടിയാശേരിൽ. അഡ്വ. ടി.കെ. ശ്രീനാരായണദാസ്, ഫാ.ർ സുമോദ് ചെറിയാൻ, എസ്.എം. ഷെരീഫ്, ലത, കാട്ടൂർ ബഷീർ, നൗഷാദ് സഫാസ്, കെ.പി. ചന്ദ്രൻ, ചൂനാട് വിജയൻപിള്ള എന്നിവർ സംസാരിച്ചു.