lory
പുനലൂർ എം.എൽ.എ.റോഡിൽ ഇന്നലെ രാവിലെ പാറയുമായി മറിഞ്ഞ ടിപ്പർ ലോറി.

പുനലൂർ: പുനലൂർ- കുണ്ടറ ജല വിതരണ പദ്ധതിയുടെ പൈപ്പുമാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്ന എം.എൽ.എ.റോഡിൽ പാറ കയറ്റിയെത്തിയ ടിപ്പർ ലോറി കുഴിയിൽപ്പെട്ട് മറിഞ്ഞു. ഇതേ തുടർന്ന് ഗതാഗതം ഭാഗികമായി മുടങ്ങി. ഇന്നലെ രാവിലെ 11.30ഓടെയായിയിരുന്നു സംഭവം. അടൂരിൽ നിന്ന് പുനലൂർ ടൗണിൽ എത്താതെ അഞ്ചലിലേക്ക് പാറ കയറ്റിയെത്തിയ ലോറിയാണ് മറിഞ്ഞത്. കുണ്ടറ ജല വിതരണ പദ്ധതിയിലേക്കുളള പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ ഇതുവഴി വലിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. ഈ വിവരം അറിയിയാതെ എത്തിയ ടിപ്പർ ലോറി എം.എൽ.എ.റോഡിൽ എത്തി തിരികെ മടങ്ങാൻ വേണ്ടി തിരിക്കുന്നതിനിടെയിലാണ് പൈപ്പുകൾ സ്ഥാപിച്ചിരുന്ന പഴയ കുഴിയിൽ പുതഞ്ഞ് മറിഞ്ഞത്. ആർക്കും പരിക്കില്ല. കഴിഞ്ഞ രണ്ട് മാസമായി ജലവിതരണ പദ്ധതിലേക്കുളള പഴയ പൈപ്പുകൾ പൊട്ടി റോഡ് നശിച്ചിരുന്നു. പാത പുനരുദ്ധരിക്കാൻ വേണ്ടിയാണ് പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നത്.