sreenarayana
ഓച്ചിറ വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് ചേർന്ന സർവമതസമ്മേളനത്തിൽ അഡ്വ.ടി.കെ.ശ്രീനാരായണദാസ് സംസാരിക്കുന്നു.

ഓച്ചിറ: ചാതൂർവർണ്യത്തിന് സുന്ദരമുഖം നൽകുന്ന ഹിന്ദുത്വത്തെയും ഗുരുധർമ്മത്തെയും കൂട്ടിയിണക്കാൻ കഴിയില്ലെന്ന് അഡ്വ.ഡി.കെ.ശ്രീനാരായണദാസ് പറഞ്ഞു. ഓച്ചിറ വൃശ്ചികോത്സവത്തിനോടനുബന്ധിച്ച നടന്ന സർവമതസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിവ്യവസ്ഥയുടെ ജീർണതകളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹിന്ദുത്വവും ഹിന്ദുമത ജീർണതകളിൽ നിന്ന് മോചനം നേടിയ ഗുരുധർമ്മവും വേദാന്താവിഷ്കാരത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. നവോത്ഥാനത്തിന്റെ ഒഴുക്കിലൂടെ വളർന്ന കേരളത്തെ തെറ്റായ വഴികളിലൂടെ അനുഗമിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.